ldyf
പായിപ്ര പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാർച്ചും ധർണയും എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ പിൻവാതിൽ നിയമനത്തിനെതിരെ പായിപ്ര പഞ്ചായത്ത് ഓഫീസിലേക്ക് എൽ.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ധർണ എ.ഐ.വൈ. എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ഡിവൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം മാത്യു, ബ്ലോക്ക് ട്രഷറർ റിയാസ്ഖാൻ, സി.പി.എം ലോക്കൽ സെക്രട്ടറി ആർ.സുകുമാരൻ, സി.പിഐ ലോക്കൽ സെക്രട്ടറി കെ.കെ.ശ്രീകാന്ത്,പഞ്ചായത്ത് മെമ്പർമാരായ ഇ.എം. ഷാജീ സക്കീർ ഹുസൈൻ, എം.എ. നൗഷാദ്, റെജീന ഷിഹാജ്, സാജിത മുഹമ്മദാലി,, ദീപ റോയി, ,എ.ടി.സുരേന്ദ്രൻ ,ജയശ്രീ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.