കോലഞ്ചേരി: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എം.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളേജ് വിദ്യാർത്ഥിനി അഞ്ജു അശോകിനെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു. ഉപഹാരം ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. അരുൺകുമാർ നൽകി.