തൃക്കാക്കര : തൃക്കാക്കര നഗരസഭയ്ക്കും ശുചിത്വ പദവി ലഭിച്ചു.മാലിന്യ സംസ്കരണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് ഹരിതകേരളമിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരളം കമ്പനി, കുടുംബശ്രീ, മഹ്റമാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് മിഷൻ, അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആവിഷ്കരിച്ച നടപടി ക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്കരണത്തിൽ തുടർച്ചയായി മികവുതെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു ശുചിത്വ ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ ബുധനാഴ്ച വൈകീട്ട് 3 മണിക്ക് ഓൺലൈൻ നിർവകിക്കുകയും, ശുചിത്വ പദവി സർട്ടിഫിക്കറ്റും മൊമെന്റോയും ഹരിതകേരളമിഷൻ റിസോഴ്സ്‌ അധികാരികളിൽ നിന്ന് തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ എ എ ഇബ്രാഹിം കുട്ടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ റാഷിദ് ഉള്ളംപിള്ളി, നൗഷാദ് പല്ലച്ചി, സുനീറ ഫിറോസ്, സ്മിത സണ്ണി, സോമി റെജി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിവിധ വാർഡ് കൗൺസിലർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .