മൂവാറ്റുപുഴ: ഇന്ധന പാചക വാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ പൗരസമിതിയുടെ നേതൃത്വത്തിൽ കയറിൽ തീർത്ത ബസ് ഓടിച്ച് ടൗൺ ചുറ്റി നടത്തിയ പ്രതിഷേധ പ്രകടനം പൗരസമിതി രക്ഷാധികാരി പി.എസ്.സി നായർ ഉദ്ഘാടനം ചെയ്തു. നെഹ്റുപാർക്കിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പി.ഒ ജംഗഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ പൗരസമിതി പ്രസിഡന്റ് മുസ്തഫ കൊല്ലം കുടി അദ്ധ്യക്ഷത വഹിച്ചു . പൗരസമിതി വൈസ് പ്രസിഡന്റുമാരായ കുഞ്ഞുമുഹമ്മദ് , ഷാഹുൽ ഹമീദ് , ബെന്നി നിർമ്മല, പരീത് ഇഞ്ചക്കുടി , സിൽജൊ കടാതി, സുഗതൻ , സുകുമാരൻ, ജയദേവൻ , രമേശ് എന്നിവർ സംസാരിച്ചു.