കൊച്ചി: ബി.ഡി.എം.എസ് എറണാകുളം നിയോജകമണ്ഡലം പ്രവർത്തകസംഗമം നടത്തി. അയ്യപ്പൻകാവ് ഭാവന നഴ്സറി സ്കൂളിൽ നടന്ന സമ്മേളനം ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു. മഹിളാസേന മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.ആർ. രമിത മുഖ്യാതിഥിയായി. ദിനംപ്രതിയുള്ള ഇന്ധനവിലവർദ്ധനവിൽ യോഗം ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. ബി.ഡി.ജെ.എസ് മണ്ഡലം വൈസ് പ്രസിഡന്റ് അ‌ർജുനൻ ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. മഹിളാസേന ജില്ലാ സെക്രട്ടറി വാസന്തി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ. ഉഷാകുമാരി, സിന്ധു അർജുൻ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മിനി കിഷോർകുമാർ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് ബീന സജീവൻ നന്ദിയും പറഞ്ഞു.