kklm
ശതാബ്ദിയുടെ ഭാഗമായി കാക്കൂർ സർവീസ് സഹകരണ ബാങ്ക് സൗജന്യമായി നിർമ്മിച്ച ഭവനത്തിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ നിർവഹിക്കുന്നു

കൂത്താട്ടുകുളം: കാക്കൂർ സർവീസ് സഹകരണബാങ്കിന്റെ ശതാബ്ദിയോടനുബന്ധിച്ച് ബാങ്ക് കാക്കൂർ കുന്നത്ത് അന്നക്കുട്ടിക്ക് നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ നിർവഹിച്ചു. ബാങ്ക് ഡയറക്ടർ എം.എം.ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ശിലാസ്ഥാപന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം സി.റ്റി ശശി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജു ജോൺ പഞ്ചായത്തംഗങ്ങളായ കെ. കെ രാജ് കുമാർ . ബീന ഏലിയാസ് ബാങ്ക് ഡയറക്ടർമാരായ വർഗീസ് മാണി, വി.ആർ രാധാകൃഷ്ണൻ ബിനോയ് അഗസ്റ്റിൻ, പി.പി. സാജു , മേരി എബ്രഹാം സെക്രട്ടറി ശ്രീദേവി അന്തർജനം എന്നിവർ സംസാരിച്ചു. മുൻ പഞ്ചായത്ത് അംഗം ജോസ് ചേന്നാട്ട് സംഭാവനയായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് ഭവനം നിർമ്മിക്കുന്നത്. ആഘോഷങ്ങൾ ഒഴിവാക്കി ശതാബ്ദിയുമായി ബന്ധപ്പെടുത്തി നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളാണ് ബാങ്ക് നേതൃത്വം നൽകി വരുന്നത്. ശതാബ്ദി സ്മാരകമായി മനോഹരമായ വെയിറ്റിംഗ് ഷെഡ് കഴിഞ്ഞദിവസം തിരുമാറാടിയിൽ.ഉദ്ഘാടനം ചെയ്തു. ലിയപ്പുറത്ത് പ്രവർത്തനമാരംഭിക്കുന്ന പഴം പച്ചക്കറി സംസ്കരണ ശാലയ്ക്ക് മന്ദിര നിർമ്മാണത്തിന് തുടക്കമായതായും
മൂല്യവർധിത ഉല്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ് തിരുമാറാടിയിൽ ആരംഭിക്കുമെന്നും , കടകെണിയിൽ പെട്ട വീട്ടമ്മമാർക്ക് പ്രത്യേക പദ്ധതിയിലൂടെ ധനസഹായം നൽകി വരുന്നതായും ബാങ്ക് നടത്തിവരുന്ന ബഹുവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് ബാങ്കായി അംഗീകാരം ലഭിച്ചതായും പ്രസിഡന്റ് അനിൽ ചെറിയാൻ പറഞ്ഞു.