മൂവാറ്റുപുഴ: ശാസ്ത്രരംഗം ഉപജില്ലാതല പ്രോജക്ട് മത്സരത്തിൽ പേഴയ്ക്കാപ്പിള്ളി ഗവ .ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സി.എ ബീമാ രുക്സാന വിജയിയായി. യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിബീമയെ അദ്ധ്യാപകരും പി.ടി.എയും അഭിന്ദിച്ചു.കൊവിഡ് സാഹചര്യത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ പഠന സാഹചര്യങ്ങളെക്കുറിച്ചുള്ള പ്രോജക്ടാണ് സമ്മാനാർഹമായത്.