കൊച്ചി: ലിറ്ററിന് 50 രൂപയ്ക്ക് പെട്രോൾ നൽകുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ബി.ജെ.പി. ഇന്ധനവില വർദ്ധനയുടെ പേരിൽ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിംഗ് ലേബർ സെന്റർ (എച്ച്.എം.എസ്) സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി പറഞ്ഞു. സംയുക്ത മോട്ടോർ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 2 ന് നടക്കുന്ന വാഹനപണിമുടക്ക് വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എച്ച്.എം.എസ് ജില്ല കമ്മറ്റി നേതൃയോഗം ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മനോജ് ഗോപി .ജില്ല പ്രസിഡന്റ് ജോയി മൂക്കന്നൂർ, എം.കെ.സുരേഷ്, ഹമീദ് പട്ടത്ത്, കെ.കെ.മോഹനൻ, റോയി കണ്ണാടൻ, വാവച്ചൻ തോപ്പിൽ കുടി, ജബ്ബാർ വാത്തേലി എന്നിവർ സംസാരിച്ചു.