sss
മഞ്ഞുമ്മൽ എസ്.എൻ.ഡി.പി. ഹാളിൽ നടന്ന ശ്രീ നാരായണ സാംസ്ക്കാരിക വാർഷിക പൊതുയോഗവേദിയിൽ ജില്ലാ പ്രസിഡൻ്റ് ബൈജു ,യൂണിറ്റ് പ്രസിഡൻ്റ് ഡോ. എം.എം.ഷാജി തുടങ്ങിയവർ

ഏലൂർ: ശ്രീനാരായണ സാംസ്കാരിക സമിതി ഫാക്ട് ഉദ്യോഗമണ്ഡൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗം ജില്ലാ അദ്ധ്യക്ഷൻ ബൈജു ഉദ്ഘാടനം ചെയ്തു. മഞ്ഞുമ്മൽ എസ്.എൻ.ഡി.പി ഹാളിൽ നടന്ന യോഗത്തിൽ ഏലൂർ സമിതി പ്രസിഡന്റ് ഡോ. എം.എം.ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ദിലീപ് രാജ്, ഫാക്ട് സീനിയർ മാനേജർ മനോജ് ബാബു, സമിതി ഭാരവാഹികളായ അനിൽകുമാർ, സനൽ, വിജയൻ എന്നിവർ സംസാരിച്ചു. സമിതിയുടെ പ്രവർത്തകനും ഫാക്ടിൽ നിന്നും ഔദ്യോഗികമായി വിരമിക്കുകയും ചെയ്യുന്ന സുരേഷിന് യാത്രയയപ്പും നൽകി.