കൊച്ചി: മഹാരാജാസ് കോളേജിലെ നാക് സമിതിയുടെ ഒന്നാംദിന സന്ദർശനവും വിലയിരുത്തലും നടന്നു. പ്രിൻസിപ്പൽ, അക്കാഡമിക് കൗൺസിൽ, ഗവേണിംഗ് കൗൺസിൽ എന്നിവരുമായി സംവദിക്കുകയും വിവിധ വകുപ്പുകൾ സന്ദർശിക്കുകയും ചെയ്തു. സ്വയംഭരണാധികാരം ലഭിച്ചതിന് ശേഷമുള്ള ആദ്യ നാക് സന്ദർശനമാണ് നടക്കുന്നത്. നിലവിൽ എ (3.11ജി.പി.എ) ഗ്രേഡാണ് കോളേജിനുള്ളത്. ഇന്ന് വൈകിട്ടോടെ നാക് വിലയിരുത്തൽ അവസാനിക്കും.അതിനു ശേഷമാവും പുതിയ ഗ്രേഡ് നൽകുക.
നാക് സന്ദർശനവുമായി ബന്ധപ്പെട്ട് മന്ത്രിമാർ ഉൾപ്പെടെയുള്ള പൂർവ വിദ്യാർത്ഥികൾ, പി.ടി.എ ഭാരവാഹികൾ എന്നിവരുമായുള്ള കൂടിക്കാഴ്ച ശ്രദ്ധേയമായി. മന്ത്രി ഡോ. തോമസ് ഐസക്, പൂർവവിദ്യാർഥികളായ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ, ജസ്റ്റിസ് പി.എസ്. ഗോപിനാഥ്, കുസാറ്റ് പ്രോ വി.സി പി.ജി. ശങ്കരൻ, സി.ഐ.സി.സി ജയചന്ദ്രൻ ,ഡോ. രോഹിണി നായർ, ഡോ.മേരി മെറ്റിൽഡ,തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ , അഭിനേത്രി അപർണ ശിവകാമി അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.