കൊച്ചി: കവർച്ച, ലഹരിമരുന്ന് കേസുകളിലെ പ്രതിയെ പൊലീസ് കാപ്പ ചുമത്തി കൊച്ചി പൊലീസ് കമ്മീഷണറേറ്റ് പരിധിയിൽ നിന്ന് നാട് കടത്തി. കടവന്ത്ര കരയിൽ ചേമ്പിൻകാട് കോളനിയിലെ ദേവനെ(20)യാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. കടവന്ത്ര, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിൽ കവർച്ച, ലഹരി മരുന്ന് വില്പന തുടങ്ങിയ കുറ്റകൃത്യങ്ങളിലേർപ്പെട്ട ദേവൻ സമൂഹത്തിൽ സമാധാനത്തിന് തടസം സൃഷ്ടിച്ചതിനെ തുടർന്നാണ് നടപടി. കൊച്ചി കമ്മീഷണറേറ്റ് ഡപ്യൂട്ടി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിനെ തുടർന്ന് കൊച്ചി ഡി.ഐ.ജി കെ.പി.ഫിലിപ്പാണ് നടപടി എടുത്തത്.