മൂവാറ്റുപുഴ: ലൈബ്രറി കൗൺസിൽ പായിപ്ര പഞ്ചായത്ത് നേതൃസമിതിയുടെ നേതൃത്വത്തിൽ ഈസ്റ്റ് വാഴപ്പള്ളി പീപ്പിൾസ് ലൈബ്രറിയിൽ ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ജനകീയ വികസന വിജ്ഞാനോത്സവം പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി.ബി.രതീഷ് സെമിനാറിൽ വിഷയാവതരണവും , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി മുഖ്യപ്രഭാഷണവും നടത്തി. ലൈബ്രറി വൈസ് പ്രസിഡന്റ് രാജു കാരിമറ്റം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓ.കെ. മുഹമ്മദ്, പഞ്ചായത്ത് മെമ്പർമാരായ ഇ.എം.ഷാജി, ദീപാറോയ്, പഞ്ചായത്ത് നേതൃസമതി കൺവീനർ ഇ.എ.ഹരിദാസ്, കെ.ആർ. വിജയകുമാർ, പി.എ.അബ്ദുൽ സമദ്, സുമേഷ് കെ.കെ, സിജു വളവിൽ , എം.എം.അബ്ദുൽ സമദ് ,പി.എ.മൈതീൻ,എ. എൻ.മണി എന്നിവർ സംസാരിച്ചു.