 
മൂവാറ്റുപുഴ: കല്ലൂർക്കാട് ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരിക മാനസിക പരിശീലനത്തിനും ഉന്നമനത്തിനുമായി ഫിയിയോ തെറാപ്പി - ഓട്ടിസം കേന്ദ്രം തുറന്നു. എസ്.എസ്.കെ.ക്കു പുറമെ വാഴക്കുളം റോട്ടറി ക്ലബ്ബ്, ലയൺസ് ക്ലബ്ബ്, വാഴക്കുളം സർവീസ് സഹകരണ ബാങ്ക്, ഈസ്റ്റ് കലൂർ ശ്രീകല തീർത്ഥപാദാശ്രമം, കല്ലൂർക്കാട് എച്ച്.എം.ഫോറം, വിവിധ സന്നദ്ധ സംഘടനകൾ, വ്യക്തികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കേന്ദ്രം പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. പ്രാഥമിക നിർമ്മാണം കഴിഞ്ഞ് കിടന്നിരുന്ന കെട്ടിടത്തിന്റെ മറ്റ് നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി ടൈൽ വിരിച്ച് മനോഹരമാക്കി. ഭിന്നശേഷി സൗഹൃദ ബാത്ത് റൂം സൗകര്യങ്ങൾ, കുട്ടികളെ പരിശീലിപ്പിക്കാനും മറ്റുമുള്ള സൗകര്യങ്ങൾ എന്നിവയോടെയാണ് കേന്ദ്രം തുറന്നിരിക്കുന്നത്. എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബഹുജന പങ്കാളിത്തതോടെ പൂർത്തീകരിച്ച സ്ഥാപനം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് എന്നും അനുഗ്രഹമായിരിക്കും . മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ എം.കെ. ബിജു, എസ്.എസ്.കെ. ജില്ലാ കോഡിനേറ്റർ ഉഷാ മാനാട്ട്, ആയവന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ രാജൻ കടയ്‌ക്കോട്, എ.ഇ.ഒ. മനു എ.സി, ജോസ് പെരുമ്പിള്ളിക്കുന്നേൽ, വാഴക്കുളം ലയൺസ് ക്ലബ് പ്രസിഡന്റ് നോബിൾ ജോൺ, എച്ച്.എം. ഫോറം സെക്രട്ടറി വിധു വി. നായർ, നീറമ്പുഴ ഗവ. എൽ.പി. സ്‌കൂൾ അദ്ധ്യാപിക സുജാത പി.കെ., കെ.എസ്.ടി.എ. സെക്രട്ടറി ജോർജ് ജോസഫ്, രക്ഷാകർത്യ പ്രതിനിധി ഉലഹന്നൻ ജോസഫ്, ഐ.ഇ.ഡി.സി. കോഡിനേറ്റർ റെജികുമാർ പി.എൻ. എന്നിവർ സംസാരിച്ചു.