aslam
അഖിൽ ഉസാം

കൊച്ചി: മംഗളം കൊച്ചി യൂണിറ്റിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി കരുവേലിപ്പടി ലിമാഹൗസിൽ നജീബിന്റെ മകൻ അഖിൽ ഉസാം (28), എരമല്ലൂർ പൊഴിയിൽ വീട്ടിൽ ബഷീറിന്റെ മകൻ മുഹമ്മദ് റാഫി (32) എന്നിവരെ കടവന്ത്ര എസ്.ഐ. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. വൈറ്റില പൊന്നുരുന്നിയിലുള്ള ഓഫീസിൽ കഴിഞ്ഞദിവസം അർദ്ധരാത്രിയിലാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

പ്രകോപനമില്ലാതെയാണ് ഇവർ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയത്. വനിതാ മാദ്ധ്യമപ്രവർത്തകരുൾപ്പെടെയുള്ള ജീവനക്കാർക്കു നേരെ അസഭ്യം പറയുകയും നഗ്‌നതാപ്രദർശനം നടത്തുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ഥാപനത്തിനു നേരെ കല്ലെറിയുകയും വാഹനങ്ങൾ

crime
മുഹമ്മദ് റാഫി

ക്കു നാശനഷ്ടമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു.