ഏലൂർ: ദേശീയ വായനശാല സംഘടിപ്പിച്ച ജനകീയ വികസന വിജ്ഞാനോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡി.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാ സെക്രട്ടറിയും സക്ഷമ ജില്ലാ വൈസ് പ്രസിഡന്റുമായ കെ.എസ്. പ്രകാശൻ "ജനകീയാസൂത്രണം കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ " എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വായനശാലാ പ്രസിഡന്റ് എം.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ചന്ദ്രികാ രാജൻ , വിഷ്ണുദാസ് , നീലാംബരൻ തുടങ്ങിയവർ സംസാരിച്ചു.