cricket
അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബ് സംഘടിപ്പിച്ചിട്ടുള്ള ക്രിക്കറ്റ് ടൂർണമെന്റ് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉദ്ഘാട

അങ്കമാലി: ആദിവാസികളുടെ ചികിത്സയ്ക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ മൊബൈൽ ദന്തൽ ക്ലിനിക് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിട്ടുള്ള സ്‌കറിയ ആന്റണി മെമ്മോറിയൽ വാഗൺ വീൽ റോട്ടറി
ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കം. കാക്കനാട് രാജഗിരി വാലി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിലൂടെ ലഭിക്കുന്ന തുക മുഴുവൻ പദ്ധതിക്കായി വിനിയോഗിക്കും. അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഐ.എഫ്.സി.ആർ സെക്രട്ടറി അരുൺ ബാബു, ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ ബോബി പോൾ, സതീഷ് പോൾ, ബി.ബാലഗോപാൽ, നൈറ്റോ അരീക്കൽ തുടങ്ങിയവർ പങ്കെടുത്തു. 28നാണ് ഫൈനൽ.