പിറവം: ഓണക്കൂർ ദേവി ക്ഷേത്രത്തിൽ ഒരാഴ്ചയായി നടന്നുവന്ന തിരുവുത്സവം നാളെ(ഞായർ) സമാപിക്കും.ക്ഷേത്രം തന്ത്രിമാരായ മനയത്താറ്റ് നാരായണൻ നമ്പൂതിരി, ദിനേശൻ നമ്പൂതിരി , മേൽശാന്തി നടുവിലേ തടത്തിൽ ശങ്കർദാസ് തിരുമേനി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.ഇന്നലെ നടന്ന മകം തൊവിലിന് നൂറുകണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. ഇന്ന് രാവിലെ 4.30 ന് പള്ളിയുണർത്തൽ,9ന് വലിയ വിളക്ക് , വലിയ കാണിക്ക, നാളെ രാവിലെ 5 ന് നിർമാല്യ ദർശനം, 4.30 ന് കൊടിയിറക്കൽ , തുടർന്ന് ആറാട്ട് എഴുന്നെള്ളിപ്പ് രാത്രി 8 ന് എതിരേൽപ്പ് 10 ന് ദീപാരാധന , കലശം തുടർന്ന് നടയടപ്പ്.