കാലടി: റോജി.എം.ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ഉപയോഗിച്ച് മഞ്ഞപ്ര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച രണ്ടു ക്ലാസ് മുറികളുടെ ഉദ്ഘാടനം നടന്നു. പി.ടി.എ പ്രസിഡന്റ് ഷാജു പോരോത്താന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജാൻസി ജോർജ്ജ്, സിജു ഈരാളി, വൽസലാകുമാരി വേണു, സാജു കോളാട്ടുകുടി, സൗമിനീ ശശീന്ദ്രൻ ,സീന മാർട്ടിൻ , മുൻ എം.എൽ.എ പി.ജെ.ജോയി,സാംസൺ ചാക്കോ, ടി.പി വേണു, പ്രിൻസിപ്പാൾ ജാസ്മിൻ ക്രൂസ്, സി.എസ് ബിന്ദു എന്നിവർ സംസാരിച്ചു.