അങ്കമാലി: പ്രതിപക്ഷത്തായിരുന്നിട്ടും ക്യത്യവും ശക്തവുമായ ഇടപെടലുകളിലൂടെ സാധ്യമായ എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തി അങ്കമാലി മണ്ഡലത്തിലെ എല്ലാ മേഖലകളിലും വികസനപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന റോജി എം ജോൺ എം.എൽ.എയോടുള്ള രാഷ്ട്രീയ അസഹിഷ്ണുതയാണ് എൽ.ഡി.എഫിനെന്ന് ഐക്യജനാധിപത്യമുന്നണി. മുൻ മന്ത്രി ജോസ് തെറ്റയിലിനും, ചില എൽ.ഡി.എഫ് നേതാക്കൾക്കും എം.എൽ.എയുടെ പ്രവർത്തനങ്ങളിൽ 'പെരുന്തച്ചൻ കോംപ്ലക്‌സും, അമ്മായിഅമ്മപോരുമാണ്'. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് മറ്റൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തത് കൊണ്ട് ബാലിശമായ ആരോപണങ്ങളുമായി വരികയാണ്. വാർത്താകുറിപ്പിൽ യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.