klm
വേട്ടാമ്പാറ ഭാഗത്ത് മൂന്ന് ഏക്കറോളം വരുന്ന കാബേജ് കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ നിർവഹിക്കുന്നു

കോതമംഗലം: പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം കൃഷിയിൽ നൂറുമേനി വിളവ്. വേട്ടാമ്പാറ ഭാഗത്ത് മൂന്ന് ഏക്കറോളം വരുന്ന സ്വന്തം തരിശ് ഭൂമിയിലാണ് വിവിധ ഇനം പച്ചക്കറികളായ കാബേജ്, ബീൻസ്, തക്കാളി, പച്ചമുളക്, തണ്ണി മത്തൻ, മല്ലി എന്നിവ കൃഷി ചെയ്ത് താലൂക്കിലെ തന്നെ മികച്ച വിളവെടുപ്പാണ് നടന്നത്.പാറക്കല്ലുകൾ നിറഞ്ഞ ഭൂമി കഠിനാദ്ധ്വാനത്തിലൂടെ പരുവപ്പെടുത്തി നെല്ലിക്കുഴി ഇഞ്ചക്കുടി മൊയ്തീനാണ് മാതൃകാ കർഷകനായത്.കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി.സിന്ധു, ബ്ലോക്ക് മെമ്പർ ലിസി ജോസഫ്, സിബി പോൾ, ലതാ ഷാജി, നോബിൾ ജോസഫ്, സീതി മുഹമ്മദ് ,കർഷകർ, കൃഷി ഉദ്യോഗസ്ഥരായ കെ.എം.സൈനുദ്ദീൻ, വി.കെ.ജിൻസ് തുടങ്ങിയവർ പങ്കെടുത്തു.