tpd
കറുകുറ്റിയിൽ നടന്ന വികസന വിജ്ഞാനോത്സവം പി.എൻ പണിക്കർ പുരസ്കാര ജേതാവ് ടി.പി.വേലായുധൻ വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ലൈബ്രറി കൗൺസിൽ കറുകുറ്റി പഞ്ചായത്ത് നേതൃസമിതിയുടെ നേതൃത്വത്തിൽ ജനകീയ വികസന വിജ്ഞാനോത്സവം കറുകുറ്റി ദേശീയ വായനശാലയിൽ സംഘടിപ്പിച്ചു. സെമിനാർ, ക്വിസ് മത്സരം പരിപാടികളോടെയാണ് വിജ്ഞാനോത്സവം സംഘടിപ്പിച്ചത്. കേരള വികസനത്തിന്റെ സഞ്ചാരവഴികൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി . പി.എൻ പണിക്കർ പുരസ്കാര ജേതാവ് ടി.പി.വേലായുധൻ വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി കെ.പി. റെജീഷ് അദ്ധ്യക്ഷത വഹിച്ചു. ക്വിസ് മത്സരത്തിൽ എവിലിൻ ഷാജു ഒന്നാം സ്ഥാനവും പാർവതി ബിജീഷ് രണ്ടാംസ്ഥാനവും എൽസ പ്രസാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആർ.ബാബു,​ ഹരിപ്രസാദ് നാരായണൻ, ഡോ.കെ.കെ.വേലായുധൻ, കെ.ജി.നാരായണൻ എന്നിവർ സംസാരിച്ചു. നേതൃസമിതി കൺവീനർ കെ.കെ മുരളി സ്വാഗതവും ദേശീയ വായനശാല പ്രസിഡന്റ് കെ.കെ ഗോപി നന്ദിയും പറഞ്ഞു.