കാലടി: തുറവുങ്കര യൂസഫ് മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ ജനകീയ വികസന വിജ്ഞാനോത്സവം സംഘടിപ്പിച്ചു . കേരളം പിന്നിട്ട വഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്ര ക്വിസ് സംഘടിപ്പിച്ചു .കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗം വി. എസ്. വർഗീസ് ഉദ്ഘാടനം ചെയ്തു .ലൈബ്രറി പ്രസിഡന്റ് പി. എച്ച്. നൗഷാദ് അദ്ധ്യക്ഷനായി. നേതൃസമിതി കൺവീനർ. എ. എ. സന്തോഷ് ക്വിസിന് നേതൃത്വം നൽകി.വി. കെ. അശോകൻ, എ. എ. ഗോപി , എസ്. സതീശൻ എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തിൽ ഷെൽന ഷാജി, ദിവ്യ വർഗീസ്, മഞ്ജു ഗോപി, ആദിത്യൻ ബിജു, ശ്രീലക്ഷ്മി ഗോപി എന്നിവർ വിജയികളായി.