കാലടി: മലയാറ്റൂർ കാടപ്പാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ബുള്ളറ്റും യമഹ ആർ വൺ ഫൈവ് ബൈക്കും ഇടിച്ചാണ് അപകടം. ബുള്ളറ്റ് യാത്രക്കാരായ കാടപ്പാറ തോമ്പക്കുടി വീട്ടിൽ ബിജുവിന്റെ മകൻ അഭിനവ്, കാടപ്പാറ തോമ്പക്കുടി വീട്ടിൽ വീട്ടിൽ ബിനീഷിന്റെ മകൻ അർജുൻ എന്നിവരെ അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സ്ഥിരം അപകടമേഖലയായ ഈ പ്രദേശത്ത് സൈൻ ബോർഡോ,മറ്റ് മുന്നറിയിപ്പുകളോ ഇല്ല.