കൊച്ചി: എൻ.സി.പി നേതൃയോഗം നാളെ രാവിലെ 10.30 ന് എറണാകുളം ബി.ടി.എച്ച് ഹാളിൽ ചേരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി.രവീന്ദ്രനാഥ് അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ മാസ്റ്റർ അദ്ധ്യക്ഷനാകും. പാചകവാതക, ഇന്ധന വില വർദ്ധനവിനെതിരെയുള്ള സമരപരിപാടികൾക്കും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും രൂപം നൽകാനാണ് യോഗം ചേരുന്നത്.