കാലടി: മഞ്ഞപ്ര തവളപ്പാറ ജംഗ്ഷനിൽ ഇടതുകര കനാൽ കവിഞ്ഞൊഴുകി. കഴിഞ്ഞ ദിവസമാണ് സംഭവം. ഇടതുകര കനാലിന്റെ സ്വഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന രീതിയിൽ കനാൽ പാലങ്ങളുടെ വീതിയും ഉയരവും നിലവിൽ ഇല്ലാത്തതാണ് കാരണം. കനാലിലൂടെ ചപ്പുചവറുകളും, മാംസവശിഷ്ടങ്ങളും ഒഴുകി വരാറുണ്ട്. കനാൽ കലുങ്കിന്റെ ഒട്ടുമിക്ക ഇടങ്ങളിലും ഉയരവും വീതിയും ഇല്ലാത്തത് മൂലം മാല്യങ്ങൾ ഇവിടെ കെട്ടിക്കിടക്കുകയാണ്. ബന്ധപ്പെട്ടവർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസഫ് തോമസ് ആവശ്യപ്പെട്ടു.