പറവൂർ: കഥകളി ആസ്വാദകരുടെ കൂട്ടായ്മയായ പറവൂർ കളിയരങ്ങിന്റെ ഒൻപതാം വാർഷികം നാളെ (ഞായർ) വൈകിട്ട് മൂന്നരയ്ക്ക് പറവൂർ വെളുത്താട്ട് ഭഗവതി ക്ഷേത്രഹാളിൽ നടക്കും. കൂറൂർ വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം മനോജ്, ആർ.എൽ.വി രാധാകൃഷ്ണൻ, കലാമണ്ഡലം ജയപ്രകാശ്, പി.ആർ. മുരളീധരൻ എന്നീ കഥകളി കലാകാരന്മാർക്ക് കളിയരങ്ങിന്റെ വിവിധ പുരസ്കാരങ്ങൾ സമ്മാനിക്കും. തുടർന്ന് കല്യാണസൗഗന്ധികം കഥകളി.