കോലഞ്ചേരി: സെന്റ് പിറ്റേഴ്സ് കോളേജിലെ 1987- 89 പ്രീഡിഗ്രി ഗണിത ബാച്ചിന്റെ സംഗമം 'ഓർമ്മക്കൂട്ട്' കോളേജ് സിൽവർ ജൂബിലി ഹാളിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ജെയിൻ മാത്യു ഉദ്ഘാടനം ചെയ്തു. ബെന്നി കര്യാക്കോസ് അദ്ധ്യക്ഷനായി. അലുമിനി അസോസിയേഷൻ സെക്രട്ടറി ഡോ. സിന്ധു പി.കൗമ മുഖ്യ പ്രഭാഷണം നടത്തി. സാബു റാക്കാട്, സിന്ധു രാഘവൻ തുടങ്ങിയവർ സംസാരിച്ചു.