കൊച്ചി: വ്യാജ ഏറ്റുമുട്ടലിന്റെ പേരിൽ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് നേതാവ് വർഗീസിന്റെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന മന്ത്രസഭാ തീരുമാനത്തെ റെഡ് ഫ്ലാഗ് സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്യുന്നുവെന്ന് സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കൻ പറഞ്ഞു. വർഗീസിന്റെ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പിന്തുണ നൽകിയ കേരളത്തിലെ ജനാധിപത്യ ശക്തികൾക്കും സഹയാത്രികർക്കും ഉള്ളതാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.