മൂവാറ്റുപുഴ: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മൂവാറ്റുപുഴ താലൂക്ക് സമ്മേളനം നാളെ ( ഞായർ) നടക്കും .രാവിലെ പത്തിന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് കെ.എ.സണ്ണി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.ഡീൻ കുര്യാക്കോസ് എം.പി.മുഖ്യ പ്രഭാഷണം നടത്തും.