കുറുപ്പംപടി: ഇന്നാണ് കുംഭ മാസത്തിലെ പൗർണമി. ചേനക്കർഷകർക്ക് വിത്തിടാൻ പറ്റിയ ദിവസം

കുംഭ ചേന കുടത്തോളം എന്നാണ് പഴമൊഴി.ചേന കൃഷി വളരെ ലളിതമാണ്.ചേന വിത്ത് അരക്കിലോ തൂക്കമുള്ള പൂളുകളാക്കി ഒന്നരയടി അകലത്തിൽ തടമെടുത്തു നടണം.കണ്ണു കുത്തിക്കളഞ്ഞു അഗ്ര മുകുളത്തിന്റെ ഒരംശം വരത്തക്ക രീതിയിൽ പൂളുകൾ ആക്കാം. ചാണകപാലിൽ മുക്കി തണലത്തു ഉണക്കി, ഒന്നര അടി ആഴത്തിൽ കുഴിയെടുത്തു ഒന്നര കിലോ ചാണകപ്പൊടി ചേർത്ത് കുഴി പകുതി മൂടി ചേനപ്പൂള് വച്ചു മണ്ണിട്ട് മൂടി മുകളിൽ കൊട്ടക്കണക്കിനു കരിയില ഇടണം. മുളവന്നതിന് ശേഷംപേരിനു അല്പം രാസവളം കൊടുത്താൽ ഉശിരു കൂടും.

രോഗങ്ങളെ തടയാം

മിക്കവാറും ചേനയെ ബാധിക്കുന്ന കഴുത്തൊടിച്ചിൽ രോഗമാണ്. ഇത് വരാതിരിക്കാൻ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് ട്രൈക്കോഡെർമ മിശ്രിതം എന്നിവ ചേർക്കണം. ഒന്നോ രണ്ടോ തവണ സ്യൂഡോമോണസ് കലക്കി തടം കുതിർക്കുന്നതും നന്ന്.