മൂവാറ്റുപുഴ: മൂവാറ്റുപുഴ മുൻസിപ്പൽ നേതൃസമിതി രണ്ടാർ ഇ.എം.എസ് സ്മാരക വായനശായയുടെ സഹകരണത്തോടെ നടത്തിയ ജനകീയ വികസന വിജ്ഞാനോത്സവം മൂവാറ്റുപുഴ കാർഷിക ബാങ്ക് പ്രസിഡന്റ് കെ.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജനകീയ ആസൂത്രണം കേരളീയ വികസനത്തിൽ എന്ന വിഷയത്തെകുറിച്ച് കെ.ആർ. വിജയകുമാർ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ ബിനുമോൻ മണിയങ്കുളം അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറികൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർമാരായ സിന്ധു ഉല്ലാസ് ,ബി.എൻ. ബിജു, പി.ആർ.സൂരജ് , കെ.മോഹനൻ എന്നിവർ സംസാരിച്ചു.