കൊച്ചി: വിഷ്ണു നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി

അനുശോചിച്ചു. ഭാരതീയ ദർശനങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിച്ച സാമൂഹ്യപരിഷ്കരണവാദിയാണ് വിഷ്ണു നാരായണൻ നമ്പൂതിരിയെന്ന് പ്രഡിഡന്റ് ഇ.എൻ. നന്ദകുമാർ പറഞ്ഞു. 2010ൽ ബാലമണിയമ്മ പുരസ്‌കാരം നൽകി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.