മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ ( ഞായർ) രാവിലെ 10ന് നടക്കുന്ന ജനകീയ വികസന വിജ്ഞാനോത്സവം മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷിസ്ക്കറിയ അദ്ധ്യക്ഷത വഹിക്കും. ഉച്ചക്ക് 12ന് ക്വസ്, മോണോആക്ട്, സ്കിറ്റ് അവതരണം എന്നീ മത്സരം ആരംഭിക്കും.