പറവൂർ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് 28 ന് രാവിലെ പത്തിന് പറവൂരിൽ സ്വീകരണം നൽകും. ജില്ലാതിർത്തിയായ മൂത്തകുന്നത്ത് രാവിലെ ഒമ്പതരയ്ക്ക് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പറവൂർ നഗരത്തിലേയ്ക്ക് യാത്രയെ ആനയിക്കും. നമ്പൂരിയച്ചൻആൽ പരിസരത്തു നിന്നും ചെണ്ടമേളം, പൂക്കാവടി, പൂത്താലം എന്നിവയുടെ അകമ്പടിയോടെ സ്വീകരണസമ്മേളന വേദിയായ മുനിസിപ്പൽ ഓഫീസ് പാർക്ക് ഗ്രൗണ്ടിലേയ്ക്ക് ആനയിക്കും. സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ അദ്ധ്യക്ഷത വഹിക്കും.
സമ്മേളനത്തിൽ സംസ്ഥാന - ജില്ലാ നേതാക്കൾ സംസാരിക്കുമെന്ന് ബി.ജി.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നേതാക്കളായ രഞ്ജിത്ത് ഭദ്രൻ, സോമൻ ആലപ്പാട്ട്, ടി.എ. ദിലീപ്, കെ.എ. സന്തോഷ് കുമാർ, ഹരേഷ് വെൺമനശേരി എന്നിവർ പങ്കെടുത്തു.