കളമശേരി : സൗത്ത് കളമശേരി റെയിൽവേ മേൽപ്പാലത്തിന് സമീപം തീ പടരുന്നത് പതിവാകുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റെയിൽവേ ലൈനിനു സമീപമുള്ള ഉണങ്ങിയ പുല്ലുകൾക്കാണ് തീപിടിച്ചത്. വാർഡ് കൗൺസിലർ റഫീഖ് മരക്കാരിന്റെ സമയോചിതമായ ഇടപെടൽ മൂലം തൊട്ടടുത്ത മാലിന്യ കൂമ്പാരത്തിനു തീപടരാതെ നിയന്ത്രണ വിധേയമാക്കി. വ്യവസായ മേഖലയിലേക്ക് നിരവധി കാൽനടക്കാർ കടന്നു പോകുന്ന വഴി കൂടിയാണിത്.
വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഇവിടെയാണ് നിക്ഷേപിക്കുന്നത്. രണ്ടാഴ്ച മുൻപ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തും പുല്ലിന് തീ പിടിച്ചിരുന്നു. ഏലൂരിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.