 
ആലുവ: ചീരക്കട ശ്രീ ദുർഗാഭഗവതി ക്ഷേത്രത്തിൽ മകം തൊഴൽ മഹോത്സവം നടന്നു. നിരവധി ഭക്തർ പങ്കെടുത്തു. ക്ഷേത്രം തന്ത്രി ഇടപ്പള്ളി മന ദേവനാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി തോട്ടത്തിൽമന രവി നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രസമിതി പ്രസിഡന്റ് ശ്രീനാഥ് നായ്ക്ക്, സെക്രട്ടറി എൻ. അനിൽകുമാർ, കെ.ഡി. ദേവദാസ്, കെ.എൻ. നാരായണൻകുട്ടി, എം.കെ. അയ്യപ്പൻ നായർ, എ.എസ്. സലിമോൻ, ആർ. രാജ് കുമാർ, കെ.കെ. മോഹനൻ, എം.പി. സുരേന്ദ്രൻ പി.കെ. ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.