klm
മാദ്ധ്യമ- ജനപ്രതിനിധി സംഗമം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: താലൂക്കിലെ മാദ്ധ്യമ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സംഘമം ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ 10ന് തങ്കളം റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ താലൂക്കിലെ മുഴുവൻ മാദ്ധ്യമപ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുത്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോഷി അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസ് ക്ലബ്ബ് കാർഡിന്റെ പ്രകാശനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. പ്രസ് ക്ലബ്ബ് അംഗവും ഡോ: അംബേദ്കർ പുരസ്കാര ജേതാവുമായ ജീവൻ ടി.വി റിപ്പോർട്ടർ സിജോ വർഗീസിനെ ഡീൻ കുര്യാക്കോസ് എം.പി പുരസ്കാരം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, മുനിസിപ്പൽ ചെയർമാൻ കെ. കെ. ടോമി, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ സംസാരിച്ചു. സോണി നെല്ലിയാനി, ദീപു ശാന്താറാം, ബെന്നി ആർട്ട് ലൈൻ, പി.എ.സോമൻ, ജോർജ്ജ് കെ സി വി ,ലത്തീഫ് കുഞ്ചാട്ട്, പി.സി.പ്രകാശ്, നിസാർ അലിയാർ, റ്റാൽസൺ പി മാത്യൂ, കെ.പികുര്യാക്കോസ്, കെ.എ.സൈനുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.