കൊച്ചി: ഡൽഹിയിൽ നടന്നുവരുന്ന കർഷകപ്രക്ഷോഭത്തിന് പിന്തുണയുമായി കെ.ജി.ബോസ് വാട്ട്സ് ആപ്പ് കൂട്ടായ്മ 18,0000 രൂപ സംഭാവന ചെയ്തു. കമ്പിതപാൽ തൊഴിലാളി യൂണിയനുകളുടെയും കേന്ദ്രസർക്കാർ ജീവനക്കാരുടെയും അനിഷേധ്യ നേതാവായിരുന്ന കെ.ജി.ബോസിന്റെ പേരിൽ രൂപീകരിച്ചിട്ടുള്ള കൂട്ടായ്മയാണിത്. ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ മുഖേന തുക അയച്ചതിന്റെ രേഖകളുടെ കോപ്പി കാക്കനാട് കർഷക സമരപ്പന്തലിൽ വച്ച് കൂട്ടായ്മയുടെ അഡ്മിൻ എ.പി.ഹണികുമാർ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ.രാധാകൃഷ്ണന് കൈമാറി.