malinyam
കുട്ടമശേരി - തടിയിട്ടപറമ്പ് റോഡിൽ സലഫി മസ്ജിദ്‌ന് സമീപത്തുള്ള റോഡിനോട് ചേർന്ന് കൂട്ടിയിട്ടിരിക്കുന്ന മാലിന്യ ചാക്കുകൾ

ആലുവ: കുട്ടമശേരി - തടിയിട്ടപറമ്പ് റോഡിൽ സലഫി മസ്ജിദിന് സമീപം പാഴ്‌വസ്തുക്കൾ കൂട്ടിയിടുന്നത് ദുരിതമാകുന്നു. ദുർഗന്ധം മൂലം വഴിയാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മാത്രമല്ല, തിരക്കേറിയ ഈ കവലയിൽ മാലിന്യ ചാക്കുകൾ പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നുമുണ്ട്. പഞ്ചായത്ത് അധികൃതർ മാലിന്യം നീക്കംചെയ്യാൻ തയ്യാറാകണമെന്ന് ബ്ലേക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എച്ച്. ഷാജി ആവശ്യപ്പെട്ടു. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികളെടുക്കണം. അല്ലാത്തപക്ഷം പഞ്ചായത്തിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.