11
ചെയർ പേഴ്സൺ അജിത തങ്കപ്പനും വൈസ് ചെയർ മാൻ എ എ ഇബ്രാഹിം കുട്ടിയും ചേർന്ന് ഉത്‌ഘാടനം ചെയ്യുന്നു

തൃക്കാക്കര : കുടുംബശ്രീ ബാലസഭ നല്ല നാളെ പദ്ധതിക്ക് തൃക്കാക്കരയിൽ തുടക്കമായി. ഇന്നലെ നടന്ന ചടങ്ങിൽ നഗരസഭ ചെയർ പേഴ്സൺ അജിത തങ്കപ്പനും വൈസ് ചെയർമാൻ എ.എ.ഇബ്രാഹിം കുട്ടിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ഈസ്റ്റ്‌ സിഡിഎസ് 8-ാം വാർഡിൽ മിന്നാമിന്നി കൂട്ടം, ബാലസഭ 15സെന്റ് സ്ഥലത്ത് തൊഴിലുറപ്പ് തൊഴിലാളികൾ സ്ഥലം ഒരുക്കി തൈകൾ നട്ടു. കൗൺസിലർമാരായ സുനീറ ഫിറോസ് ,അഡ്വ.ലാലി ജോഫിൻ അനിത ജയചന്ദ്രൻ സിഡിഎസ് ചെർപേഴ്സൻ രജിത ബാലസഭ പ്രസിഡന്റ് ആദിത്യൻ സെക്രട്ടറി അർച്ചന തുടങ്ങിയവർ സംസാരിച്ചു.