കളമശേരി : നഗരസഭ 30,31,32 വാർഡുകളിലെ മാനത്തുപാടം - പൊട്ടച്ചാൽ തോടിന്റെ വീതി നാല് മീറ്ററായി കൂട്ടുന്നതിന്റെ നിർമ്മാണം തുടങ്ങി. അന്തുമുക്കിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്‌ഘാടനം നിർവഹിച്ചു. ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.നിഷാദ്, കൗൺസിലർമാരായ വി.എൻ.ദിലീപ് കുമാർ, ബിന്ദു ഫ്രാൻസിസ്, അമ്പിളി സ്വപ്‌നേഷ്, മുൻ കൗൺസിലർമാർ, മുനിസിപ്പൽ ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.