park
കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകിയ പാർക്ക് ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ബെയ്‌സിൽ ചേന്ദാംപള്ളി നിർവഹിക്കുന്നു.

കൊച്ചി: കുമ്പളങ്ങി സെന്റ്. പീറ്റേഴ്‌സ് എൽ.പി സ്‌കൂളിലെ കുട്ടികൾക്കായി കുമ്പളങ്ങി സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകിയ പാർക്കിന്റെ ഉദ്ഘാടനം സഹകരണ ബാങ്ക് പ്രസിഡന്റ് ബെയ്‌സിൽ ചേന്ദാംപള്ളി നിർവഹിച്ചു. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ ഫാ. ജോപ്പി കൂട്ടുങ്കൽ പാർക്ക് ആശിർവദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ്, വൈസ് പ്രസിഡന്റ് പി.എ. സഗീർ, ഫാ. ജോയി ചക്കാലക്കൽ, പ്രധാന അദ്ധ്യാപിക മാർഗ്രറ്റ് കെ.ജി, ബാങ്ക് ഡയറക്ടർമാർ, സെക്രട്ടറി മരിയ ലിജി, അമലറെസ്റ്റം എന്നിവർ സംസാരിച്ചു. സ്‌കൂൾ അങ്കണത്തോട് ചേർന്നാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്.