 
ആലുവ: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക, അധിക നികുതി കേന്ദ്ര സംസ്ഥാന സർക്കാരുകൾ എടുത്തുകളയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കീഴ്മാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. കീഴ്മാട് മണ്ഡലം പ്രസിഡന്റ് പി.ജെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, ബ്ലോക്ക് പ്രസിഡന്റ് തോപ്പിൽ അബു, പി.വി. എൽദോസ്, പി.എ. മുജീബ് , ലിസി സെബാസ്റ്റ്യൻ, എൻ.വി. പീറ്റർ, കെ.എച്ച്. ഷാജി, ജോണി ക്രിസ്റ്റഫർ തുടങ്ങിയവർ സംസാരിച്ചു.