വൈപ്പിൻ: സംസ്ഥാന ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി പ്രത്യേക പാക്കേജ് അനുവദിച്ച 16 കോടി രൂപ വിനിയോഗിച്ചുള്ള വൈപ്പിൻ മുനമ്പം തീരദേശപാതയുടെ പുനർനിർമ്മാണ പദ്ധതി എസ്.ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എളങ്കുന്നപ്പുഴ വളപ്പ് ബീച്ച് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സ്വാതിഷ് സത്യൻ , അസി. എൻജീനീയർ ബിന്ദു ദിവാകരൻ എന്നിവർ സംസാരിച്ചു.
നിലവിലെ റോഡ് പരമാവധി വീതി കൂട്ടി ഉന്നതനിലവാരത്തിൽ പുനർ നിർമ്മിക്കും. കാന, ക്രോസ് കൽവെർട്ടുകൾ എന്നിവയും നിർമ്മിക്കും. തീരദേശ വാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു തീരദേശ പാത പുനർ നിർമ്മാണം.