പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ട മഹോൽസവം.രാവിലെ 8 മുതൽ കൊടിമര ചുവട്ടിൽ ശ്രീബലിയും പറയെടുപ്പും. തുടർന്ന് നാരായണീയ പാരായണം.11 മുതൽ ഉൽസവബലി. 2 ന് ഉത്സവബലി ദർശനം. 3 മുതൽ പകൽപ്പൂരം. വൈകിട്ട് 6ന് ശീതങ്കൻ തുള്ളൽ, 7 ന് സമ്പ്രദായ ഭജൻ, 8 ന് ഭക്തിഗാനമേള, പുലർച്ചെ 1 ന് പള്ളിവേട്ടക്ക് പുറപ്പാട്.ഞായറാഴ്ച നടക്കുന്ന ആറാട്ട് മഹോൽസവ ദിനത്തിൽ രാവിലെ 10ന് ആനയൂട്ട്. 11 ന് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രസാദഊട്ട്.തുടർന്ന് പള്ളുരുത്തി അഗതിമന്ദിരത്തിലെ താസക്കാർക്കും ഭക്ഷണം നൽകും.വൈകിട്ട് 3ന് പകൽപ്പൂരം. രോഗ ഭീതിയിൽ 3 ഗജവീരൻമാരെ അണി നിർത്തിയാണ് പൂരം. 6 ന് വനിതകൾ നയിക്കുന്ന വൃദ്ധവാദ്യം, 9 ന് ഭവാനീശ്വരന് പുഷ്പാഭിഷേകം, 9.30 ന് സംഗീതകച്ചേരി, പുലർച്ചെ 1 ന് ആറാട്ടിനു പുറപ്പാട് തുടർന്ന് ആറാട്ട് എതിരേൽപ്പ് പറ.