jabin
സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ നൽകുന്ന പ്രഥമ കൈരളി ഗവേഷണ പുരസ്കാരത്തിന് അർഹയായ കുസാറ്റിലെ ഗവേഷകയായ ഡോ.ജബീൻ ഫാത്തിമ

കളമശേരി: : ഊർജം ഉത്പാദിപ്പിക്കാനും സംഭരിക്കാനും കഴിയുന്ന 'സ്മാർട്ട് ഫാബ്രിക്' വികസിപ്പിക്കുന്നതിന്റെ നിർണായകഘട്ടത്തിലാണ് കുസാറ്റിലെ ശാസ്ത്രജ്ഞർ. ഈ ഗവേഷണത്തെ മുൻനിറുത്തി ഇന്റർഡിസിപ്ലിനറി മേഖലയിലെ സംഭാവനകൾക്ക് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന പ്രഥമ കൈരളി ഗവേഷണ പുരസ്‌കാരത്തിന് പോളിമർ സയൻസ് ആന്റ് റബ്ബർ ടെക്‌നോളജി വകുപ്പിലെ ഗവേഷകയായ ഡോ. ജബീൻ ഫാത്തിമ എം. ജെ. അർഹയായി. ഫ്‌ളക്‌സിബിൾ കേബിൾ സൂപ്പർ കപ്പാസിറ്ററുകൾക്കായി പോളിമർലെയേർഡ് മെറ്റൽ ഓക്‌സൈഡ് ഹൈബ്രിഡ് കോമ്പോസിറ്റ് ഫൈബർ ഇലക്ട്രോഡിൽ നടത്തുന്നതാണ് ഈ ഇന്റർ ഡിസിപ്ലിനറി ഗവേഷണം. സൂപ്പർ കപ്പാസിറ്ററുകളെ ഊടും പാവുമായി ഉപയോഗിച്ച് നെയ്‌തെടുക്കുന്നതിലൂടെയാണ് ഊർജ്ജ സംഭരണം സാധ്യമാകുന്നത്.


ഇവയ്ക്ക് ആവശ്യമായ ഊർജ്ജം സംഭരിക്കുന്നതിന് ഭാരം കുറഞ്ഞ പോർട്ടബിൾ ഊർജ്ജ സംഭരണികളായി സ്മാർട്ട് തുണിത്തരങ്ങൾക്ക് പ്രവർത്തിക്കാനാവും. ഇവ ഉപയോഗിച്ച് ലൈറ്റുകൾ, ഹീറ്ററുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ സാധിക്കും. ഈ ആശയം ഊർജ്ജ ഉത്പാദന,ശേഖരണ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ഡോ. ജബീൻ പറഞ്ഞു. തുണിത്തരങ്ങളിൽ ഊർജം ഉത്പാദിപ്പിക്കുന്നതിനും സംഭരിക്കുന്നതിനുമുള്ള മികച്ച അവസരങ്ങൾ തിരിച്ചറിയുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഗവേഷണത്തിന് മാർഗദർശനം നൽകുന്ന പ്രൊഫ. പ്രശാന്ത് രാഘവൻ ചൂണ്ടിക്കാട്ടി.