കൊച്ചി: ജില്ലയിലെ 25 ട്രാൻസ്ജെൻഡർമാർക്ക് സാമൂഹ്യനീതി വകുപ്പ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ജില്ലാ വികസന കമ്മീഷണർ അഫ്സാന പർവീൺ മുവാറ്റുപുഴയിലെ സംരഭകയും ട്രാൻസ്ജെൻഡറുമായ സേതു പാർവതിക്ക് തിരിച്ചറിയൽ കാർഡ് നൽകി വിതരണോത്ഘാടനം നിർവഹിച്ചു.
ജില്ലയിൽ ഈ വർഷം 63 ട്രാൻസ്ജെൻ്റർ വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡ് ലഭ്യമായിട്ടുണ്ട് . കൂടാതെ 6 ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും 6 പേർക്ക് ഹോസ്റ്റൽ ഫീസും നൽകി. 16 പേർക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്കും 16 പേർക്ക് ശസ്ത്രക്രിയാനന്തര തുടർശ്രദ്ധയ്ക്കുള്ള സഹായവും നൽകി. സ്വയം തൊഴിൽ തുടങ്ങാനായി 12 പേർക്ക് ധനസഹായം നൽകിയിട്ടുണ്ട്.