കൊച്ചി : സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രസിഡന്റ് ജോർജ് തോമസിന്റെ നേതൃത്വത്തിൽ ചേർന്ന ജനതാദൾ (എസ്) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. വർഗീയതയെ ചെറുക്കാൻ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഐക്യം അനിവാര്യമാണ്. ഇതിന് തുടക്കമിട്ടാണ് സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ജനതാദൾ ( എസ്) വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.