കോലഞ്ചേരി: പു​റ്റുമാനൂരിൽ കൂട്ടിയിട്ടിരുന്ന വിറകിന് തീപിടിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് നിർമ്മാണത്തിലിരിക്കുന്ന തൃപ്പൂണിത്തുറ ഹൈടെക് ആർ.ടി ഓഫീസിനോട് ചേർന്നാണ് തീപിടുത്തമുണ്ടായത്. കെട്ടിട നിർമ്മാണത്തിനായി സ്ഥലത്തുണ്ടായിരുന്ന കശുവിൻ മാവ് തോട്ടം വെട്ടിക്കൂട്ടിയിരുന്നു. മുറിച്ച് മാ​റ്റി ഇട്ടിരുന്ന കശുമാവിൻ തടികൾക്ക് രാത്രി ഒരു മണിയോടെ തീപിടിച്ചത്. നാട്ടുകാർ ഓടിയെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ അഗ്‌നി രക്ഷാ സേനയെത്തി രാത്രി രണ്ടരയോടെ തീയണച്ചു.