കൊച്ചി: വോട്ടെടുപ്പ് ജോലികൾക്കായി നിയോഗിക്കാൻ സാധ്യതയുള്ള ഉദ്യോഗസ്ഥർക്കായി ഇന്നും നാളെയുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൊവിഡ് വാക്സിനേഷൻ മാർച്ച് 1, 2, 3 തീയതികളിലേക്ക് മാറ്റി.

കൊവിഡ് വാക്സിനേഷൻ പോർട്ടൽ നവീകരണത്തിന്റെ ഭാഗമായാണ് വാക്സിനേഷൻ തീയതി മാറ്റിയത്. വില്ലേജ് കേന്ദ്രീകരിച്ച് നടക്കുന്ന വാക്സിനേഷൻ യജ്ഞത്തിൽ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.